12 January 2026, Monday

Related news

January 5, 2026
January 3, 2026
May 29, 2025
November 20, 2024
November 20, 2024
October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023

ആന്റണി രാജുവിനെ അയോഗ്യനാക്കി

Janayugom Webdesk
തിരുവനന്തപുരം
January 5, 2026 10:59 pm

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ബന്ധപ്പെട്ട സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ ആന്റണി രാജു നിയമസഭാംഗമായിരിക്കാന്‍ അയോഗ്യനായ സാഹചര്യത്തില്‍ തിരുവനന്തപുരം സീറ്റ് ജനുവരി മൂന്ന് മുതല്‍ ഒഴിവ് വന്നിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
ആന്റണി രാജു എംഎൽഎയ്ക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
വിധിക്കു പിന്നാലെ അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.