21 January 2025, Tuesday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ പേരുമാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് അനുരാഗ് താക്കൂര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2023 11:19 am

രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതില്‍ നിന്നും ഭാരത എന്ന് മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ അഭ്യുഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍.സെപ്റ്റംബറില്‍ ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്ന് മറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതി സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി അനുരാഗ് താക്കൂര്‍. പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ് എന്നാല്‍ ഭാരത എന്ന പേരിനെ എതിര്‍ക്കുന്നവരുടെ മനസിലിരിപ്പ് വ്യക്തമാണെന്നും മന്ത്രി അനുരാഗ് ഠാക്കര്‍ പറഞു.ഞാന്‍ ഭാരത് സര്‍ക്കാരിലെ മന്ത്രിയാണ്.ജി 20–2023 ബ്രാന്‍ഡ് ലോഗോയില്‍ ഭാരതവും ഇന്ത്യയും ഉണ്ടാകും.

ഇതില്‍ പുതിയതായി ഒന്നുമില്ല. ഭാരത് എന്ന പേരിനോട് എന്താണിത്ര എതിര്‍പ്പ് . എതിര്‍ക്കുന്നവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമാണ്.അവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഭാരതത്തെ വിമര്‍ശിക്കുന്നു.ഇന്ത്യയിലായിരിക്കുന്നു.ഇന്ത്യയിലായാരിക്കുമ്പോള്‍ ഭാരത് എന്ന പേരിനെ എതിര്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:

Anurag Thakur says reports of Indi­a’s name change are mere rumours

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.