8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 4, 2025
January 3, 2025
January 3, 2025
January 2, 2025
January 2, 2025
December 31, 2024
December 23, 2024
December 18, 2024
December 17, 2024

അൻവികയുടെ സ്വർണം അച്ഛന്റെ മോഹം

Janayugom Webdesk
കൊച്ചി
November 9, 2024 11:07 pm

മകളെ കായികതാരമാക്കണമെന്ന അച്ഛന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് മകൾ അൻവികയുടെ ആദ്യ സ്വർണം. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്‌പുട്ട് വിഭാഗത്തിൽ കണ്ണൂരിൽ നിന്നുള്ള അൻവിക ബി കെ മൂന്നാം ശ്രമത്തിൽ 9.24 എറിഞ്ഞാണ് ഒന്നാമതെത്തിയത്. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും തുടർച്ചയായ പരിശീലനവും വിജയകുതിപ്പിലെത്താനുള്ള പരിശ്രമവുമാണ് അൻവികയുടെ കരുത്ത്.
കണ്ണൂർ കീഴത്തൂർ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് അൻവിക. ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയിൽ മാറ്റുരയ്ക്കാനെത്തി സ്വർണം നേടാനായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. വോളിബോൾ താരവും സ്പോർട്സിൽ കമ്പവുമുള്ള അച്ഛൻ രാജേഷിന് മകൾ കായിക താരമാകുന്നതിൽ വലിയ സന്തോഷമാണ്. അമ്മ സജിന. സഹോദരൻ ആൽവിൻ പ്ലസ് ടു വിദ്യാർത്ഥിയാണ്.വല്യച്ഛന്റെ മകൾ ആര്യ സംസ്ഥാന വനിതാ ഹോക്കി ടീം ക്യാപ്റ്റനും ദേശീയ ടീം അംഗവുമായിരുന്നു. ആര്യയുടെ പിന്തുണയും അൻവികയ്ക്കുണ്ട് .
ചെത്ത് തൊഴിലാളിയായ രാജേഷ് മകൾക്ക് ഷോട്ട്‌പുട്ടിൽ വീട്ടിൽ സ്വയം പരിശീലനം നേടുന്നതിനായി ഒരു വർഷം മുമ്പ് ഷോട്ട്‌പുട്ട് വാങ്ങി നൽകിയിരുന്നു. ഇക്കുറി ഡിസ്കസ് ത്രോ ഇനത്തിൽ പങ്കെടുത്തുവെങ്കിലും യോഗ്യത നേടാനായില്ല. വീടിനടുത്തുള്ള മാമ്പ്രം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ബാഡ്മിന്റൺ പരിശീലനത്തിനായി പോയപ്പോഴാണ് ഷോട്ട്‌പുട്ട് പരിശീലകനായ മുൻ സംസ്ഥാന, ദേശീയ കായിക താരവും റെയില്‍വേ ജീവനക്കാരനുമായ റിജുവിനെ പരിചയപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഒരു വർഷത്തോളമായി പരിശീലനം നേടിവരികയുമാണ്. ഈ ഇനത്തിൽ കോഴിക്കോട് തിരുവമ്പാടി എസ്എച്ച് യുപി സ്കൂളിലെ അനന്യ അനിൽകുമാർ 8.48 എറിഞ്ഞ് വെള്ളിയും മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്എസ് എസിലെ അനാമിക എൻ കെ 8.45 എറിഞ്ഞ് വെങ്കലവും നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.