18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 10, 2024
October 30, 2024
October 23, 2024
October 18, 2024
October 7, 2024
October 7, 2024
September 29, 2024
September 28, 2024
September 25, 2024

പാർക്കിനായി പരാതി നൽകിയ അൻവിത; സ്ഥലം ലഭ്യമെന്ന് പഞ്ചായത്തിന്റെ കത്ത്

Janayugom Webdesk
മാന്നാർ
October 7, 2024 5:49 pm

പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി നവകേരള സദസിൽ മുഖ്യമന്ത്രിക്കും പിന്നീട് അദാലത്തിലും അപേക്ഷ നൽകി കാത്തിരുന്ന നാലു വയസുകാരി അൻവിതക്ക് ആശ്വാസമേകി മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത്. മാന്നാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സായി സേവാ ട്രസ്റ്റ് പണികഴിപ്പിച്ച് പഞ്ചായത്തിന് കൈമാറിയിട്ടുള്ള 178-ാം നമ്പർ അംഗനവാടിക്ക് സമീപം കുട്ടികൾക്കുള്ള ചെറിയ കളിസ്ഥലത്തിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ് അയച്ച കത്ത് കഴിഞ്ഞ ദിവസം അംവിതയെ തേടിയെത്തി. 

മേൽസ്ഥലത്ത് കളിസ്ഥലം നിർമ്മിച്ച് നൽകാമെന്ന് സായി സേവാ ട്രസ്റ്റ് വാക്കാൽ അറിയിച്ചിട്ടുണ്ടെന്നും ആയതിനാൽ അവർക്ക് നിർമ്മാണ അനുമതി നൽകുകയോ അല്ലാത്തപക്ഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്യുമെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിൽ പറയുന്നു. നവകേരള സദസിൽ നൽകിയ അപേക്ഷയിന്മേൽ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നറിയിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നു. 

മാസങ്ങളായിട്ടും നടപടികൾ ഇല്ലാതായതിനെ തുടർന്ന് ആഗസ്റ്റ് 22 ന് ആലപ്പുഴയിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതി നൽകിയതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയെത്തിയത്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടേമ്പേരൂർ കൈമാട്ടിൽ വീട്ടിൽ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത മാവേലിക്കര ബാംബിനോ കിഡ്സ് വേൾഡ് സ്കൂളിൽ ഇപ്പോൾ എൽകെജി വിദ്യാർത്ഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.