20 December 2025, Saturday

Related news

November 2, 2025
August 27, 2025
August 26, 2025
August 14, 2025
July 24, 2025
July 19, 2025
July 16, 2025
July 16, 2025
July 16, 2025
July 15, 2025

അൻവറും അജിത്ത് കുമാറും ഫോൺ ചോർത്തിയില്ല; സർക്കാർ റിപ്പോർട്ട് ഗവർണർക്ക്

Janayugom Webdesk
തിരുവനന്തപുരം
September 28, 2024 6:24 pm

പി വി അൻവർ എംഎൽഎയും എഡിജിപി. എം ആർ അജിത്കുമാറും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്നു സർക്കാർ ഗവർണർക്ക് റിപ്പോർട്ട് നൽകി. ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എ‍ഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു . എന്നാൽ അൻവറോ എ‍ഡിജിപിയോ ഫോൺ ചോർത്തിയിട്ടില്ലെന്നു ഡിജിപി നൽകിയ റിപ്പോർട്ടാണു സർക്കാർ ഗവർണർക്കു കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.