17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 15, 2025

അന്‍വര്‍ നടത്തുന്നത് പാഴ്‌വേല;വിഎന്‍ വാസവന്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2024 9:27 pm

ചന്ദ്രബിംബത്തെ നോക്കി ക്ഷുദ്രജീവികള്‍ ചിലയ്ക്കുന്നത് പോലെയാണ് പിവി അന്‍വറെ പ്രസ്താവനകളെ കാണുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍.അന്‍വറിനെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല.ഇതിലും വലിയ ആളുകള്‍ മുന്‍പ് വലിയ രീതിയിലുള്‌ല ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിലൊന്നും തകരുന്ന ആളുകളല്ല ഭരണത്തിലുള്ളതെന്നും വാസവന്‍ പറഞ്ഞു.

അന്‍വര്‍ നടത്തുന്നത് പാഴ് വേലയാണ്.രാഷ്ട്രീയ ശത്രുക്കളുടെ കയ്യിലെ ചട്ടുകമായി മാറിയിരിക്കുകയാണ് പിവി അന്‍വര്‍.മുഹമ്മദ്ദ് റിയാസ് ഇന്നലത്തെ മഴയില്‍ കിളിര്‍ത്ത തകരയല്ല.എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.എഡിജിപിയെയും പത്രപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും ചെവിക്കൊണ്ടില്ല.അതിനാലാണ് അവര്‍ കൊള്ളരുതാത്തവരായതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.