11 December 2025, Thursday

Related news

November 23, 2025
November 22, 2025
November 12, 2025
November 1, 2025
October 31, 2025
October 22, 2025
October 18, 2025
October 17, 2025
October 1, 2025
September 19, 2025

അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്

Janayugom Webdesk
കോഴിക്കോട്
June 1, 2025 6:57 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിൽ രൂക്ഷ വിമർശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്നും. ഇങ്ങനെ പോയാൽ പാർട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു. സതീശൻ, പി വി അൻവറുമായുള്ള വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നത്. എം കെ മുനീറും കെ എം ഷാജിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിമർശനം ഉന്നയിച്ചത്.

വിഷയം ഗൗരവതരമെന്ന് ദേശിയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പി വി അൻവറുമായുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്ന് ലീഗ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷവും വി ഡി സതീശൻ ഉള്‍പ്പെടെയുള്ള നേതാക്കൾ അൻവറിനെ പ്രകോപിപ്പിച്ചതാണ് ലീഗ് നേതാക്കളെ ചൊടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.