5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 4, 2024
November 2, 2024
November 1, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024

സിദ്ധരാമയ്യയും, ഡി കെ ശിവകുമാറും കൂടാതെ എട്ട് അംഗങ്ങള്‍ കൂടി സത്യപ്രതിജഞ ചെയ്യുമെന്ന് ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2023 11:42 am

കര്‍ണാടകത്തില്‍ സിദ്ധരാമയ്യുയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കൂടാതെ എട്ട് പേര്‍കൂടി മന്ത്രിമാരായി സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചു. 

ഉച്ചക്ക്12.30 ന് കണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും. ഗവര്‍ണര്‍ തവര്‍ഛന്ദ് ഗഹലോട്ട് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. ജിപരമേശ്വര,പ്രിയങ്ക് ഖാര്‍ഗെ, കെ ജെ ജോര്‍ജ്, എന്‍ എ ഹരീസ്, കെ എച്ച് മുനിയപ്പ, എം വി പാട്ടീല്‍,സമീര് അഹമ്മദ്ഖാന്‍, രാമലിംഗ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന മറ്റ് മന്ത്രിമാര്‍.കര്‍ണാടകയില്‍ പുതിയതും ശക്തവുമായ ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും, ഇത് കര്‍ണാടകക്ക് ഗുണം ചെയ്യുമെന്നും രാജ്യത്ത് നല്ല അന്തരീക്ഷം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞു.

മമതാബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കും.മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല.സിപിഐ ജനറല്‍ ഡി രാജയെയും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കര്‍ണാടകയുടെ ഇരുപത്തിനാലാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്നു

Eng­lish Summary:
Apart from Sid­dara­ma­iah and DK Shiv­aku­mar, eight more mem­bers will take oath in Kar­nata­ka, Kharge said

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.