25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 26, 2024
August 14, 2024
August 4, 2024
July 5, 2024
June 11, 2024
May 9, 2024
May 4, 2024
April 3, 2024
January 11, 2024
January 2, 2024

2022ല്‍ 1500 ഓളം ആപ്പുുകള്‍ നീക്കം ചെയ്ത് ആപ്പിൾ

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2023 6:00 pm

രാജ്യത്ത് 2022ല്‍ 1474 ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. ഇത് സംബന്ധിച്ച് ആപ്പ് സ്റ്റോർ ട്രാൻസ്പറൻസിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വിവിധ നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 2022ല്‍ ആയിരത്തിലധികം ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിൽ 1435 എണ്ണം ചൈനീസ് ആപ്പുകളും 14 എണ്ണം ഇന്ത്യൻ ആപ്പുകളുമാണ്.

ചില ആപ്പുകൾ നീക്കം ചെയ്യാമെന്ന് പല രാജ്യങ്ങളിലെയും സർക്കാരുകൾ ആപ്പിളിനോട് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം ആപ്പുകൾ രാജ്യത്തിന്റെ വിവിധ നിയമങ്ങൾ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അഭ്യർത്ഥന. ലോകമെമ്പാടുമുള്ള വിവിധ ഏജൻസികളിൽ നിന്ന് മൊത്തം 18,412 അപ്പീലുകളാണ് ആപ്പിളിന് ലഭിച്ചത്. ഇതിൽ ചൈനയുടെ 5,484 എണ്ണവും ഇന്ത്യയുടെ 709 എണ്ണം ഉൾപ്പെടുന്നു.

1435 ചൈനീസ് ആപ്പുകളും 14 ഇന്ത്യൻ ആപ്പുകളും 10 പാക്കിസ്ഥാനി ആപ്പുകളും 7 റഷ്യൻ ആപ്പുകളുമാണ് ആപ്പിൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ കഴിഞ്ഞ വർഷം പിൻവലിച്ച 24 ഇന്ത്യൻ ആപ്പുകൾ ആപ്പിൾ പുനഃസ്ഥാപിക്കുകയും ചെയ്തു. 2022 ലെ കണക്കനുസരിച്ച് ആപ്പ് സ്റ്റോറിൽ ആകെ 1,783,232 ആപ്പുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്.

eng­lish sum­ma­ry; Apple bans 1474 apps from App Store on requests by governments

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.