5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 16, 2025
March 11, 2025
February 19, 2025
February 19, 2025
February 10, 2025
February 2, 2025
January 28, 2025
January 13, 2025

ഐസിടി അക്കാദമിയുടെ ആറുമാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്‍റെ 70% സ്കോളര്‍ഷിപ്പ്
Janayugom Webdesk
തിരുവനന്തപുരം
February 29, 2024 4:00 pm

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെകെഇഎം) ചേര്‍ന്ന് ഐസിടി അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. ഐടി മേഖലയില്‍ നിലവിൽ ഏറെ ജോലിസാധ്യതകളുള്ള തൊഴില്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളായ മെഷീന്‍ ലേണിംഗ് ആൻ്റ് ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ്, ഫുള്‍ സ്റ്റോക്ക് ഡെവലപ്മെന്‍റ്, 2ഡി / 3ഡി ഗെയിം ഇഞ്ചിനിയറിംഗ് തുടങ്ങിയ കോഴ്സുകളിലേയ്ക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. https://ictkerala.org/registration എന്ന ലിങ്ക് സന്ദര്‍ശിച്ച് ഈ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷൻ്റെ 70% സ്‌കോളര്‍ഷിപ്പ് ലഭിക്കും. അക്കാദമിക് മികവ് പുലർത്തുന്ന ഇതര വിദ്യാർത്ഥികൾക്ക് ഐ.സി.ടി. അക്കാദമി നല്‍കുന്ന 40% സ്കോളര്‍ഷിപ്പ് ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കാത്ത, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് ആകെ ഫീസിൻ്റെ 15% ക്യാഷ് ബാക്കായി നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് 05 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437, 471 270 0811 എന്നീ നമ്പരുകളില്‍ ബന്ധപെടുക.

Eng­lish Sum­ma­ry: Appli­ca­tions are invit­ed for six months cer­ti­fi­ca­tion pro­grams of ICT Academy

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.