17 January 2026, Saturday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

കേരള ഫോക് ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു

Janayugom Webdesk
കണ്ണൂര്‍
September 10, 2024 6:11 pm

കേരള ഫോക് ലോർ അക്കാദമി 2023 വർഷത്തെ നാടൻകലാകാര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷമാണ് അവാർഡിന് പരിഗണിക്കുന്നത്. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവയും ചേർക്കണം. മുകളിൽ പറഞ്ഞ വിവരങ്ങൾ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരൻ ഒപ്പിട്ടു സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുൻസിപ്പൽ/ഗ്രാമപഞ്ചായത്ത് ചെയർപേഴ്‌സൺ/പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം. 

പ്രാഗത്ഭ്യം തെളിയിക്കുന്നതിന് മറ്റു ജനപ്രതിനിധികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ, ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാമെന്ന് കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി അറിയിച്ചു. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാസംഘടനയോ അവാർഡിന് നിർദ്ദേശിക്കുകയാണെങ്കിൽ ആ അപേക്ഷയിലും മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർകാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം . 

അപേക്ഷിക്കേണ്ടേ അവാർഡുകൾ

ഫെല്ലോഷിപ്പ്

നാടൻ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻ വർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും 30 വർഷത്തെ കലാപ്രാവീണ്യമുള്ളവരുമായ നാടൻ കലാകാരന്മാർക്ക് അപേക്ഷ സമർപ്പിക്കാം. 

അവാർഡ്

നാടൻ കലാരംഗത്ത് തനതായ പ്രാഗല്ഭ്യം തെളിയിച്ച 20 വർഷത്തെ കലാപ്രാവീണ്യമുള്ള നാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം . 

ഗുരുപൂജ പുരസ്‌കാരം

65 വയസ്സ് പൂർത്തിയായ നാടൻ കലാകാരന്മാരെയാണ് ഇതിനായി പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

യുവപ്രതിഭാ പുരസ്‌കാരം

നാടൻകലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരന്മാർക്ക് അപേക്ഷിക്കാം . അപേക്ഷ സമർപ്പിക്കാനുളള പ്രായപരിധി 18 വയസ്സിനും 40 വയസ്സിനും മധ്യേ.

കലാ പഠന-ഗവേഷണ ഗ്രന്ഥം

നാടൻ കലകളെ ആധാരമാക്കി രചിക്കപ്പെട്ടതും ഉന്നത നിലവാരം പുലർത്തുന്നതുമായ പഠന ഗവേഷണ ഗ്രന്ഥങ്ങൾക്ക് കേരള ഫോക്ലോർ അക്കാദമി അവാർഡുകൾ നൽകും. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളായിരിക്കും പരിഗണിക്കുക. ഗ്രന്ഥകാരന്മാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും അടക്കം ചെയ്യണം.

ഡോക്യുമെന്ററി പുരസ്‌കാരം

നാടൻ കലകളെ ആധാരമാക്കി അരമണിക്കൂറിൽ കവിയാത്ത 2021 മുതൽ 2023 ഡിസംബർ വരെയുള്ള ഡോക്യുമെന്ററിക്ക് കേരള ഫോക്ലോർ അക്കാദമി പ്രത്യേക പുരസ്‌കാരം നൽകും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സി ഡികൾ ഉണ്ടാവണം. പ്രസ്തുത കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലവും സമർപ്പിക്കണം.

അപേക്ഷകൾ ഒക്ടോബർ 25നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ. കണ്ണൂർ‑11 എ വിലാസത്തിൽ ലഭിച്ചിരിക്കണം വ്യക്തികൾക്കും സംഘടനകൾക്കും കലാകാരൻമാരെ നിർദ്ദേശിക്കാവുതാണ്. ഫോൺ: 0497 2778090.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.