
കേരളത്തിലെ സര്‍വകലാശാല വിസി നിയമനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയ നടപടിയില്‍ അഭിനന്ദനം അര്‍പ്പിച്ച് സുപ്രീം കോടതി.
മുഖ്യമന്ത്രിയും ചാന്‍സിലറായ ഗവര്‍ണറും തമ്മില്‍ സമവായത്തില്‍ എത്താനായില്ലെങ്കില്‍ കോടതി നിയോഗിച്ച ജസ്റ്റിസ് സുധാംശു ധുലിയ സമിതി നിര്‍ദേശ പ്രകാരം വിസി നിയമനം നേരിട്ട് നടത്തുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തിന്റെ വഴി തുറന്നത്. ഇതോടെ ഇരു സര്‍വകലാശാലകളിലെയും വിസി നിയമനം പൂര്‍ത്തിയായി.
ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ നിയമനം പൂര്‍ത്തിയായെന്ന് ഇന്നലെ ഇരു കക്ഷികളും കോടതിയെ അറിയിച്ചു. ഇതിനോടായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.