കണ്ണൂര്‍ മാടായി കോളേജിലെ നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംകെ രാഘവന്‍ എംപി അധ്യക്ഷനായ കണ്ണൂര്‍ മാടായി കോളേജിലെ നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. നേരത്തെ വിവാദമായ നിയമനമടക്കം നാല് നിയമനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഹരജി നല്‍കിയിരിക്കുന്നത്.
എംകെ രാഘവന്‍ എംപിയുടെ ബന്ധുവിന് അനധികൃതമായി നിയമനം നല്‍കിയെന്നാരോപിച്ച് നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഇവരെ തിരിച്ചെടുക്കുകയും ചെയിതിരുന്നു.
തുടര്‍ന്നാണ് ഹരജി. നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നിലവിലെ ഹരജി. നിയമനത്തിന് മുമ്പ് എഴുത്തുപരീക്ഷ നടന്നിട്ടില്ലെന്നും റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിട്ടില്ലെന്നക്കമുള്ള കാര്യങ്ങളാണ് ഹരജിയില്‍ പറയുന്നത്.
ഭിന്നശേഷി സംവരണം അട്ടിമറിച്ചുവെന്നും സ്വജനപക്ഷപാതം നിയമനത്തിലുണ്ടായെന്നും പണം വാങ്ങിയെന്നും കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. കുഞ്ഞിമംഗലത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ പ്രവര്‍ത്തകന്‍ നിതീഷാണ് ഹരജി നല്‍കിയത്.
നാല് അനധ്യാപക തസ്തികകളിലേക്കുള്ള നിയമനമാണ് നടന്നതെന്നും നാല് പോസ്റ്റുകളിലേക്കും സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.