ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ മലപ്പുറത്തെത്തിച്ച് തെളിവെടുക്കുന്നതിനായി പൊലീസിന്റെ ആവശ്യം പരിഗണിച്ചാണ് തിരുവനന്തപുരം ജെഎഫ്‌സിഎം (3) കോടതി ഉത്തരവ്. സിഐടിയു ഓഫിസിലെ ഫണ്ട് തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ അഖിൽ സജീവിന്റെ അറസ്റ്റ് കന്റോൺമെന്റ് പൊലീസ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രൊഡക്ഷൻ വാറണ്ട് നൽകിയത്.
ശനിയാഴ്ചയോ ഞായറാഴ്ചയോ അഖിൽ സജീവിനെ തെളിവെടുപ്പിന് മലപ്പുറത്ത് എത്തിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അഖിൽ സജീവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാനാകുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതൽ ഡിജിറ്റൽ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്.
ബാസിതിന്റെ നിര്‍ദേശപ്രകാരം, നിലമ്പൂരിലെ അഭിഭാഷകനായ നൗഫലാണ് ആരോഗ്യമന്ത്രിയുടെ പിഎ പണം വാങ്ങിയെന്ന വ്യാജ ആരോപണം പരാതിയായി എഴുതിനൽകിയത്. അറസ്റ്റിലായ ബാസിത്, റയീസ് എന്നിവർക്കും ഹരിദാസനുമൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതോടെ ഏതെല്ലാം തലത്തിൽ ഗൂഡാലോചന നടന്നുവെന്നത് സംബന്ധിച്ച് കൃത്യമായ ചിത്രം തെളിയുമെന്നാണ് പൊലീസ് കരുതുന്നത്.
English Summary: appointment bribery case the first accused Akhil Sajeev was released into police custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.