
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമന ഉത്തരവ് എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍. എന്‍എസ്എസിന് അനുകൂലമായ ജസ്റ്റിസ് ജെ കെ മഹേശ്വരി ബെഞ്ചിന്റെ ഉത്തരവ് മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ക്രിസ്ത്യന്‍ എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് ഗുണകരമാകുന്ന അപേക്ഷയാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ എയ്ഡഡ് സ്കൂളുകളില്‍ 6,230 ജീവനക്കാര്‍ താല്‍ക്കാലിക ശമ്പള സ്‌കെയിലിലും 17, 729 പേര്‍ ദിവസ വേതന പ്രകാരവുമാണ് ജോലി നോക്കുന്നത്. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഇവരുടെ സ്ഥിരനിയമനം വൈകുകയാണ്. ഭിന്നശേഷി നിയമനം റിപ്പോര്‍ട്ട് ചെയ്യുന്നത് എയ്ഡഡ് സ്കൂള്‍ മാനേജ്‌മെന്റുകളാണ്. ഈ സാഹചര്യം പരിഗണിച്ച് എന്‍എസ്എസ് വിധി ബാക്കി മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് കേരളത്തിന്റെ അപേക്ഷയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.