16 February 2026, Monday

Related news

February 16, 2026
February 13, 2026
February 11, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026

ശബരിമല മേൽശാന്തി നിയമനം: ഹർജിയിൽ 27ന്‌ വിധി

Janayugom Webdesk
കൊച്ചി
February 22, 2024 6:33 pm

ശബരിമല മേൽശാന്തി നിയമനത്തിന്‌ മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ വിജ്ഞാപനം ചോദ്യംചെയ്‌തുള്ള ഹർജി 27ന്‌ വിധിപറയാൻ മാറ്റി. ശബരിമല മേൽശാന്തി നിയമനത്തിന്‌ അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി എൽ സിജിത്, പി ആർ വിജീഷ്‌, സി വി വിഷ്‌ണുനാരായണൻ എന്നിവർ നൽകിയ ഹർജിയാണ്‌ ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ്‌ പി ജി അജിത്‌കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ പരിഗണിക്കുന്നത്‌. 

മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്‌മയാണെന്നും മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്നും ഹർജിക്കാർ വാദിച്ചു. മലയാള ബ്രാഹ്മണർമാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് എതിരാണെന്നും ഹർജിക്കാർ വാദിച്ചു. ഒരു സമുദായത്തിൽനിന്നുള്ളവരെമാത്രം ശബരിമല മേൽശാന്തിമാരായി ക്ഷണിക്കുന്നത് കീഴ്‌വഴക്കമാണെന്നും പുരാതനകാലംമുതലുള്ള രീതിയാണിതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡും വിശദീകരിച്ചിരുന്നു.

Eng­lish Summary:Appointment of Sabari­mala Melshan­ti: Ver­dict on peti­tion on 27th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.