13 December 2025, Saturday

Related news

November 26, 2025
October 15, 2025
September 23, 2025
September 22, 2025
September 8, 2025
September 8, 2025
September 2, 2025
May 22, 2025
April 2, 2025
March 28, 2025

എ ആർ റഹ്‌മാനും ഭാര്യയും വേർപിരിയുന്നു; അടുക്കാനാവാത്ത വിധം അകന്നുപോയെന്ന് സൈറ

Janayugom Webdesk
ചെന്നൈ
November 20, 2024 9:09 am

സം​ഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറ ബാനുയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതിനെക്കുറിച്ച് എ ആർ റഹ്‌മാന്റെ ഭാര്യ സൈറയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. അടുക്കാനാവാത്ത വിധം അകന്നുപോയെന്നും ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട പ്രസ്താവനയിലൂടെ സൈറ പറയുന്നു.

1995ലാണ് എ ആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിന് എ ആർ റഹ്‌മാൻ മുതിർന്നിട്ടില്ല. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്നു കുട്ടികളാണ് റഹ്‌മാന്‍-സൈറ ദമ്പതികള്‍ക്കുള്ളത്. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. തങ്ങളുടേത് വീട്ടുകാർ ഉറപ്പിച്ചു നടത്തിയ വിവാഹമാണെന്ന് മുൻപ് റഹ്‌മാൻ പറഞ്ഞിട്ടുണ്ട്. അമ്മയാണ് സൈറയെ കണ്ടെത്തിയത് എന്നും താന്‍ അക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലായിരുന്നു എന്നുമാണ് ഒരു ചാറ്റ് ഷോയില്‍ റഹ്‌മാൻ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.