18 January 2026, Sunday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

ആരവല്ലി: സര്‍ക്കാര്‍ അനുകൂല ഉള്ളടക്കം സൃഷ്ടിക്കാന്‍ ഇന്‍ഫ്ലുവന്‍സര്‍മാരോട് ഏജന്റുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2026 9:48 pm

ആരവല്ലി മലനിരകളുടെ ഏകീകൃത നിര്‍വചനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ സൂത്രവാക്യം അംഗീകരിച്ച സുപ്രീം കോടതിയുടെ ആദ്യ വിധിക്ക് അനുകൂലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ഏജന്‍സികള്‍ തങ്ങളെ സമീപിച്ചതായി സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍ (ഇന്‍ഫ്ലുവന്‍സര്‍മാര്‍) വെളിപ്പെടുത്തി. സമ്മതിക്കാത്തതിനാല്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളെ സ്വാധീനിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുന്നുകളുടെ ഏകീകൃത നിര്‍വചനത്തിനായി 100 മീറ്റര്‍ ഉയരം എന്ന സൂത്രവാക്യമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. സുപ്രീം കോടതി ഇത് ആദ്യം അംഗീകരിച്ചെങ്കിലും പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു. 

അതേസമയം രാജസ്ഥാനിലെ അനധികൃത ഖനനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ 77 ശതമാനത്തിലധികവും ആരവല്ലി മലനിരകളുള്ള ജില്ലകളിലാണെന്ന കണക്കും പുറത്തുവന്നു. സംസ്ഥാനത്തെ ഖനന പാട്ടത്തിന്റെ 45 ശതമാനത്തില്‍ താഴെ മാത്രം വരുന്നതും മൊത്തം ധാതു ഉല്പാദനത്തിന്റെ 40 ശതമാനവും മാത്രമേ ഈ ജില്ലകളില്‍ ഉള്ളൂവെങ്കിലും അനധികൃത ഖനന കേസുകളില്‍ ഇവയുടെ പങ്ക് 56 ശതമാനത്തില്‍ അധികമാണ്. ആരവല്ലി മലനിരകളുടെ 70 ശതമാനത്തോളവും രാജസ്ഥാനിലാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് ഡിസംബര്‍ 29ന് ആരവല്ലി കുന്നുകളുടെ നിര്‍വചനം സംബന്ധിച്ച സുപ്രീം കോടതിയുടെ ആദ്യ നിര്‍ദേശം സ്റ്റേ ചെയ്തിരുന്നു. എല്ലാ അവ്യക്തതകളും പരിഹരിക്കുന്നതിന് വിദഗ്ധരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപീകരിക്കാനും നിര്‍ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ സ്വാധീനിക്കാന്‍ വളഞ്ഞവഴി സ്വീകരിച്ചത്. 

ആരവല്ലി കുന്നുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല ഉള്ളടക്കം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ട് ഒരു പബ്ലിക് റിലേഷന്‍സ് ഏജന്‍സി തന്നെ സമീപിച്ചതായി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ജസ‍്ബതി സക്സേന എന്ന അന്‍മോള്‍ സക്സേന പറഞ്ഞു. ആരവല്ലി കുന്നുകള്‍ നിര്‍വചിക്കുന്നതിനുള്ള ഉയരം 100 മീറ്റര്‍ എന്ന കേന്ദ്ര മാനദണ്ഡം ചോദ്യം ചെയ്ത റീല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിആര്‍ ഏജന്‍സിയില്‍ നിന്ന് ഇമെയില്‍ ലഭിച്ചതായും അവര്‍ പറഞ്ഞു. നല്ലൊരു തുകയും വാഗ്ദാനം ചെയ്തു. എന്നാല്‍ പിആര്‍ സ്ഥാപനത്തിന്റെ പേരോ, വാഗ്ദാനം ചെയ്ത തുകയോ എത്രയെന്ന് വെളിപ്പെടുത്തിയില്ല. 

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.