22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026

ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു

Janayugom Webdesk
ശബരിമല
January 11, 2023 5:34 pm

കൊച്ചി: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണ പായസത്തിലെ ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്താൻ ഹൈക്കോടതി ഉത്തരവ്. 

അരവണയിലെ ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇന്നലെ രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച കോടതി വൈകിട്ടോടെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതേത്തുടർന്ന് ദേവസ്വംബോർഡ് അരവണ വിതരണം നിർത്തി വച്ചു. അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സ്പൈസസ് ബോർഡ് ലാബിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

വിതരണം നിർത്തിയെന്നു സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസർ ഉറപ്പുവരുത്തണമെന്നും ഇത്തരം അരവണയുടെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Ara­vana dis­tri­b­u­tion stopped at Sabarimala

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.