മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി ഹൈക്കോടതി.സ്‌പെഷ്യല്‍ ജഡ്ജി കാവേരി ബവേജയാണ് ഇ.ഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ജൂലൈ 31 വരെ നീട്ടിയത്.അതേസമയം അഴിമതികേസില്‍ സിബിഐ സമര്‍പ്പിച്ച ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 8 വരെ നീട്ടിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മറ്റ് പ്രതികളായ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ,ഭാരത് രാഷ്ട്രസമിതി നേതാവ് കെ.കവിത എന്നിവരുടെയും കസ്റ്റഡി കാലാവധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.
വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
English Summary;Aravind kejriwaland manish sisodia’s judicial custody extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.