
പ്രാഗ് ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന്റെ എട്ടാമത്തെയും അവസാനത്തിന് തൊട്ടുമുമ്പുള്ളതുമായ റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ അരവിന്ദ് ചിദംബരം നെതർലൻഡിന്റെ ജോർഡൻ വാൻ ഫോറെസ്റ്റിനെ പരാജയപ്പെടുത്തി. അതേസമയം, ലോക ചാമ്പ്യൻ ഡി ഗുകേഷിന്റെ വിജയമില്ലാത്ത കുതിപ്പ് തുടരുകയാണ്. ഗുകേഷും ജർമ്മനിയുടെ വിൻസെന്റ് കീമറുമായുള്ള മത്സരം സമനിലയിൽ കലാശിച്ചു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ നാടകീയമായ നീക്കങ്ങളാണ് നടന്നത്. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ പൊസിഷനുകളിൽ നിന്നാണ് അബ്ദുസത്തോറോവും ചിദംബരവും വിജയം നേടിയെടുത്തത്. ഡേവിഡ് നവാരയ്ക്ക് സംഭവിച്ച പിഴവ് അബ്ദുസത്തോറോവിന് തുണയായപ്പോൾ, എൻഡ് ഗെയിമിലെ തന്ത്രം ശ്രദ്ധിക്കുന്നതിൽ വാൻ ഫോറെസ്റ്റ് പരാജയപ്പെട്ടത് അരവിന്ദിന് വിജയമൊരുക്കി.
പ്രാദേശിക താരം ഡേവിഡ് നവാരയെ പരാജയപ്പെടുത്തിയ ഉസ്ബെക്കിസ്ഥാന്റെ നോദിർബെക് അബ്ദുസത്തോറോവ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 5.5 പോയിന്റുള്ള അബ്ദുസത്തോറോവിന് വാൻ ഫോറെസ്റ്റിനേക്കാൾ അര പോയിന്റ് ലീഡുണ്ട്. 4.5 പോയിന്റുമായി നവാര മൂന്നാം സ്ഥാനത്താണ്. കീമർ, ഇറാൻ താരം പർഹാം മഘ്‌സൂദ്‌ലു എന്നിവർക്കൊപ്പം നാല് പോയിന്റോടെ അരവിന്ദ് ചിദംബരം നാലാം സ്ഥാനം പങ്കിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.