22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 11, 2024
April 1, 2024
February 10, 2024
February 6, 2024
January 31, 2024
January 24, 2024
December 19, 2023
August 3, 2023
July 24, 2023
July 24, 2023

ഗ്യാൻവാപി മസ്ജിദ്; സര്‍വേ റിപ്പോര്‍ട്ട് ഇരു വിഭാഗത്തിനും  ലഭ്യമാക്കണമെന്ന് കോടതി

വാദം കേള്‍ക്കുന്നതില്‍ നിന്നും ജഡ്ജി പിന്മാറി
Janayugom Webdesk
ലഖ്നൗ
January 24, 2024 10:46 pm
ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പ് സര്‍വേ റിപ്പോര്‍ട്ട് ഇരു വിഭാഗത്തിനും ലഭ്യമാക്കണമെന്ന് വാരാണസി കോടതി. പരാതിക്കാര്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും കോടതി പറഞ്ഞു. ജില്ലാ ജഡ്ജി എ കെ വിശ്വേഷാണ് കേസ് പരിഗണിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് മുസ്ലിം വിഭാഗം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗ്യാൻവാപിയില്‍ ശിവലിംഗമുണ്ട് എന്ന് പറയപ്പെടുന്ന ഇടമൊഴികെയുള്ള വസുഖാന മേഖലയില്‍ സര്‍വേ നടത്താൻ പുരാവസ്തു വകുപ്പിനോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി തള്ളിയ വാരണസി ജില്ലാ കോടതി വിധിക്കെതിരെ വാദം കേള്‍ക്കുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മനീഷ് കുമാര്‍ നിഗം വിട്ടുനിന്നു. ചീഫ് ജസ്റ്റിസ് നിശ്ചയിക്കുന്ന മറ്റൊരു ജ‍ഡ്ജി വിഷയം പരിഗണിക്കുമെന്നും അടുത്ത വാദം 31നുണ്ടാകുമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈ 21നാണ് ഗ്യാൻവാപിയില്‍ സര്‍വേ നടത്താൻ വാരാണസി കോടതി ഉത്തരവിട്ടത്. നമാസിനു മുമ്പായി അംഗശുദ്ധി വരുത്താൻ വിശ്വാസികള്‍ ഉപയോഗിക്കുന്ന ജലസംഭരണിയാണ് വസുഖാന.  ശിവലിംഗം ഉണ്ടെന്ന് പറയപ്പെടുന്ന ഇവിടെ സര്‍വേ നടത്തേണ്ടതില്ലെന്നും അത് സംരക്ഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  17-ാം നൂറ്റാണ്ടില്‍ ക്ഷേത്രം പൊളിച്ചാണ് മുഗള്‍ രാജാവായ ഔറംഗസേബ് മസ്ജിദ് പണികഴിപ്പിച്ചതെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
Eng­lish Sum­ma­ry: Archae­o­log­i­cal Sur­vey Of Indi­a’s Report On Gyan­va­pi Mosque Sur­vey To Be Made Pub­lic, Orders Varanasi Court
You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.