26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
June 7, 2024
May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024

മണിപ്പൂരിലേത് ക്രൈസ്തവരെ ലക്ഷ്യമാക്കിയുള്ള ആക്രമണമെന്ന് ഇംംഫാല്‍ ആര്‍ച്ച് ബിഷപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2023 10:59 am

മണിപ്പൂരില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ ആയിരുുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ഡോമനിക് ലുമിനോ. മണിപ്പൂരിലെത്തിയ ഇടതുപക്ഷ എംപിമാരുടെ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരേണ്‍സിങ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നടത്തോളം മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാകില്ല.അദ്ദേഹമാണ് കലാപത്തിന്‍റെ സൂത്രധാരന്‍.കലാപകാരികളെ നിയന്ത്രിക്കാന്‍ ഒരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ല.രണ്ട് മാസത്തിലേറെയായി മണിപ്പൂര്‍ കത്തിയെരിയുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. മണിപ്പൂരില്‍ ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നു.

കലാപകാരികള്‍ ആയുധങ്ങളുമായി റോന്ത് ചുറ്റുകയാണ്. പട്ടാളത്തിനും പൊലീസിനും നിയന്ത്രിക്കാനാകുന്നില്ല. മെയ്തി, കുക്കി വിഭാഗങ്ങളിലെ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണ്.മെയ്തി വിഭാഗം മാത്രമുള്ള മേഖലകളില്‍പ്പോലും ആ വിഭാഗത്തിലെ ക്രൈസ്തവരും ക്രൈസ്തവസ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നത് നിഷ്‌കളങ്കമായി കാണാനാകില്ല. 

മെയ്തി വിഭാഗക്കാരായ ക്രൈസ്തവര്‍ ആരാധന നടത്തിയിരുന്ന 247 പള്ളികള്‍ തകര്‍ക്കപ്പെട്ടു. ആകെ 400ഓളം പള്ളികള്‍ തകര്‍ക്കപ്പെട്ടു,ആര്‍ച്ച് ബിഷപ് പറഞ്ഞു.

Eng­lish Summary

Arch­bish­op of Imphal said that the attack was aimed at Chris­tians in Manipur

You may alos like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.