
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ‘ആർദ്ര കേരളം’ പുരസ്‌കാരം ഗുരുവായൂർ നഗരസഭക്ക് ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്‌കാരം പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പദ്ധതികളാണ് വിലയിരുത്തലിന് വിധേയമായത്. സംസ്ഥാനതല ഒന്നാം സ്ഥാനം ഗുരുവായൂർ നഗരസഭക്കാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, ആരോഗ്യ വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ ഉറപ്പാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഗുണാത്മക മാറ്റങ്ങൾ വരുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരംനിർണയിച്ചത്. ആരോഗ്യ രംഗത്ത് ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികൾ, കായകല്പ് സ്കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, നൂതന ഇടപ്പെടലുകൾ, ശുചിത്വ‑മാലിന്യ നിയന്ത്രണം, പ്രാണി നിയന്ത്രണം, ജീവിതശൈലി ക്രമീകരണ സൗകര്യങ്ങൾ, കൂടാതെ ആധുനിക വൈദ്യശാസ്ത്രം, ആയുർവേദം, ഹോമിയോ മേഖലകളിലെ ദേശീയ‑സംസ്ഥാന ആരോഗ്യ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങി വിവിധ ഘടകങ്ങളാണ് പുരസ്‌കാരത്തിനായി വിലയിരുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.