13 February 2026, Friday

Related news

February 13, 2026
February 6, 2026
January 18, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
December 13, 2025
November 23, 2025
November 1, 2025

വാര്‍ത്ത ചോര്‍ത്തുന്നവര്‍ പാര്‍ട്ടിയുടെ ബന്ധുക്കളാണോയെന്ന് വി ഡി സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
July 26, 2024 8:44 pm

അതേസമയം യോഗത്തിൽ പറഞ്ഞതും പറയാത്തതുമാണ് പുറത്ത് വാർത്തയായി കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അവർ പാർട്ടിയുടെ ബന്ധുക്കളാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി യോഗത്തിൽ വിമർശനം ഉണ്ടായാൽ അത് വാർത്തയാകേണ്ട കാര്യമില്ല. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. വിമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. വിമർശിക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ ഞാൻ ഉൾപ്പെടെ എല്ലാവരും തിരുത്തും. ഇനി വിമർശിച്ചവർ പറഞ്ഞത് തെറ്റാണെങ്കിൽ പറഞ്ഞത് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും. താന്‍ ഒരു സർക്കുലറും പുറത്തുവിട്ടിട്ടില്ലെന്നും കെപിസിസി യോഗത്തിന് വിളിക്കാത്തതിൽ പരാതിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.