2 January 2026, Friday

നിങ്ങൾ ഇൻട്രോവേർട്ടുകളാണോ? എന്നാൽ നിങ്ങൾക്കുമുണ്ട് ഒരു ദിനം

Janayugom Webdesk
January 2, 2026 4:51 pm

ന്ന് ജനുവരി 2, ലോക ഇൻട്രോവേർട്ട് ഡേ…നിങ്ങൾക്ക് അറിയാമോ ഇൻട്രോവേർട്ടുകൾ എന്താണെന്ന് …നിങ്ങള്ർക്ക് ഇടയിലുമുണ്ടാകും ഇൻട്രോവേർട്ടുകൾ ആണെന്ന് പറയുന്ന ചങ്ക്. എന്നാൽ നാണംകുണുങ്ങികളോ സംസാരിക്കാൻ അറിയാത്തവരോ ആണ് ഇൻട്രോവേർട്ടുകൾ എന്ന് കരുതുന്നവർക്ക് തെറ്റി. ശാസ്ത്രീയമായി പറഞ്ഞാൽ ഇവരുടെ മസ്തിഷ്കം വിവരങ്ങളെ വിശകലനം ചെയ്യുന്നത് വ്യത്യസ്തമായ രീതിയിലാണ്.
ക്രിസ്മസ് മുതൽ ന്യൂ ഇയർ വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ തിരക്കിൽ ഇൻട്രോവേർട്ടുകൾ ശരിക്കും തളർന്നുപോകാറുണ്ട്. ഈ സോഷ്യൽ ബാറ്ററി റീചാർജ് ചെയ്യാൻ അവർക്ക് കുറച്ച് ഏകാന്തത ആവശ്യമാണ്. അതുകൊണ്ടാണ് ആഘോഷങ്ങളെല്ലാം കഴിഞ്ഞുള്ള ജനുവരി 2 ഈ ദിനമായി തിരഞ്ഞെടുത്തത്.

ഇതൊരു വെറും സ്വഭാവമല്ല, ശാസ്ത്രീയമായ പ്രത്യേകതയാണ്. ബഹിർമുഖരെ (Extro­verts) അപേക്ഷിച്ച് അന്തർമുഖരുടെ തലച്ചോറിൽ ഡോപാമൈൻ എന്ന രാസവസ്തുവിനോടുള്ള പ്രതികരണം കുറവാണ്. അവർക്ക് സന്തോഷം കിട്ടാൻ വലിയ ബഹളങ്ങൾ വേണ്ട, പകരം ഒരു നല്ല പുസ്തകമോ പ്രിയപ്പെട്ട പാട്ടോ മതിയാകും.ലോകത്തെ മാറ്റിമറിച്ച പല വലിയ കണ്ടുപിടുത്തങ്ങളും വിപ്ലവങ്ങളും ഉണ്ടായത് അന്തർമുഖരുടെ ശാന്തമായ ചിന്തകളിൽ നിന്നാണ്.

ആരാണ് ഇൻട്രോവേർട്ട്

ചെറിയ കൂട്ടം ആളുകളുമായി ഇടപഴകുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഇൻട്രോവേർട്ട് അഥവാ അന്തർമുഖർ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വിസ് മനശാസ്ത്രജ്ഞനായ കാൾ ​ഗുസ്താവ് ജങ് ആണ് ഇൻട്രോവേർട് എന്ന പദം ആദ്യമായി ഉപയോ​ഗിക്കുന്നത്. ഒരു വ്യക്തിയുടെ ആന്തരികമോ ബാഹ്യമോ ആയ ലോകത്തിൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരെ നിർവചിക്കുന്നതിനായാണ് ഇൻട്രോവേർട്ട് എന്ന പദം ഉപയോ​ഗിച്ചത്. പിന്നീട് ഇത് വ്യാപകമായി പ്രചാരത്തിൽ വന്നു. ഇന്ന് ഈ വാക്ക് അറിയാത്തവർ ചുരുക്കമാണ്. അപ്പോ ഹാപ്പി ഇൻട്രോവേർട്ട് ഡേ…

എന്തിനാണ് ഇൻട്രോവേർട് ദിനം

ഇൻട്രോവേർട്ടുകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും സമൂഹത്തിലുണ്ട്. ഇത് തിരുത്താനും ഇൻട്രോവേർട്ടുകളുടെ ജീവിത രീതികളെക്കുറിച്ചും അവരെയും സൂഹത്തിൽ ഉൾച്ചേർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും വേണ്ടിയാണ് ദിനാചരണം നടക്കുന്നത്. അന്തർമുഖരുടെ ഗുണങ്ങൾ തിരിച്ചറിയാനും ഇവരെരെ ലജ്ജയുള്ളവരോ സാമൂഹിക വിരുദ്ധരോ ആയി കണക്കാക്കുന്ന മിഥ്യാധാരണകൾ ഇല്ലാതാക്കാനും ഇൻട്രോവേർട് ദിനാചരണം വഴിയൊരുക്കുന്നു. സർഗ്ഗാത്മകത, ആഴത്തിലുള്ള ചിന്ത, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് അന്തർമുഖരുടെ പ്രത്യേകതകൾ. പലപ്പോഴും അവഗണിക്കപ്പെടുന്ന ഇവരുടെ ​ഗുണങ്ങൾ ഉയർത്തിക്കാട്ടാനും ഉൾചേർക്കാനുമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.