
ആശുപത്രിയില്‍ തോക്കെടുത്തും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ ആക്രോശിച്ചും ജനതാദൾ യുണൈറ്റഡ് (ജെഡിയു) എംഎൽഎ ഗോപാൽ മണ്ഡൽ. ആശുപത്രിയില്‍ തോക്കെടുത്തത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് എംഎല്‍എ മോശം രീതിയില്‍ സംസാരിച്ചത്. ബിഹാറിലെ ഭഗല്‍പൂരിലുള്ള ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജിലാണ് സംഭവം.
തന്റെ പോക്കറ്റിലിരുന്ന തോക്ക് കൈ തെറ്റി വെളിയില്‍ വന്നതാണെന്നും കൈകളില്‍ എടുത്തതല്ലെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. തോക്ക് പൈജാമയില്‍ നിന്ന് മാറ്റി ഷൂവില്‍ വയ്ക്കുമ്പോള്‍ തെന്നിമാറിയതാണ് കാരണമെന്നും ഇയാള്‍ പ്രതികരിച്ചു. തുടര്‍ന്നാണ് മണ്ഡല്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ലെ, തന്റെ അച്ഛനൊന്നുമല്ലല്ലോ തന്നെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനെന്നെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ എംഎല്‍എ രോഷാകുലനായി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ജെഡിയു എംഎൽഎയുടെ പ്രവൃത്തി വിവാദത്തിലായിരിക്കുകയാണ്.
English Summary: ‘Are you my father to stop me’: JD(U) MLA shouts gun in hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.