22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
August 24, 2024
July 17, 2024
July 17, 2024
February 6, 2024
September 3, 2023
August 2, 2023
June 29, 2023
June 20, 2023

കേരളത്തില്‍ മത്സരം; താല്‍പര്യമറിയിച്ച് അര്‍ജന്റീന: കത്ത് ലഭിച്ചാൽ ഉടൻ നടപടിയെന്ന് കായികമന്ത്രി

Janayugom Webdesk
മലപ്പുറം
June 29, 2023 10:20 pm

കേരളത്തില്‍ മത്സരം കളിക്കാന്‍ താല്പര്യം അറിയിച്ച് അർജന്റീന. ഔദ്യോഗികമായി കത്ത് ലഭിച്ചാൽ ഉടൻ നടപടി ആരംഭിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍. കേരളത്തിൽ മത്സരത്തിനെത്താൻ താൽപര്യമുണ്ടെന്ന് അർജന്റീനയുടെ ടീം മാനേജർമാർ അറിയിച്ചതായി കായികമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

കത്ത് അടുത്തയാഴ്ച ലഭിച്ചാൽ ഉടൻ കേരളം തുടർനടപടി ആരംഭിക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സരകാര്യത്തിൽ കേരളം മുന്നോട്ടു പോകുക. അർജന്റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി അബ്ദുറഹിമാൻ പറഞ്ഞു. 

കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്ക് വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കേരളത്തിൽ ഫുട്ബോൾ നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. അതിൽ കേരളത്തിന് ഒരു മടിയുമില്ല. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Argenti­na express­ing inter­est: Sports Min­is­ter said action will be tak­en imme­di­ate­ly after receiv­ing the letter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.