18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 15, 2024
November 9, 2024
November 5, 2024
October 27, 2024
October 13, 2024
October 4, 2024
September 26, 2024
September 23, 2024
September 14, 2024

അര്‍ജന്റീനയുടെ രണ്ട് താരങ്ങള്‍ക്ക് പരിക്ക്; പകരക്കാര്‍ ഇവര്‍..

Janayugom Webdesk
ദോഹ
November 18, 2022 11:25 am

ഫുഡ്ബോള്‍ പ്രേമികള്‍ ലോകകപ്പിനൊരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടി. അര്‍ജന്‍റീനയുടെ നിക്കോളസ് ഗോണ്‍സാലസ്, ജോക്വിൻ കൊറേയ എന്നിവർ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത്. പരിക്കില്‍ നിന്ന് മുക്തരാകാത്തതിനാല്‍ ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇന്‍റര്‍മിലാന്‍ താരം ജോക്വിന്‍ കൊറേയയക്ക് കാല്‍മുട്ടിനാണ് പിരക്കേറ്റത്. ഇരുവർക്കും പകരം അത്‍ലറ്റികോ മാഡ്രിഡിന്‍റെ എയ്ഞ്ചൽ കൊറെയ, തിയാഗോ അൽമാഡ എന്നിവർ അര്‍ജന്‍റീനയുടെ ടീമിലെത്തി. 

ഈ സീസണില്‍ മാഞ്ചസ്റ്ററിനായി എട്ട് മത്സരങ്ങളില്‍ കളിച്ച ഗെര്‍ണാച്ചോ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനായി സീസണില്‍ മികച്ച ഫോമിലാണ് 21കാരനായ അല്‍മാഡ. ഈ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍ കളിച്ച അല്‍മാഡ ടീമിനായി ആറ് ഗോളുകളും 12 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. 27കാരനായ കൊറേയ സീസണില്‍ 21 മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ കോപ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീന ടീമിലും കൊറേയ കളിച്ചിരുന്നു. ഗ്രൂപ്പ് സിയില്‍ 22ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 26ന് അര്‍ജന്‍റീന മെക്സിക്കോയെയും 30ന് പോളണ്ടിനെയും നേരിടും.

Eng­lish Summary:Argentina’s two play­ers injured; These are the substitutes..
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.