ബ്രസീലിയന്‍ താരം മാഴ്‌സെലോയുടെ അബദ്ധത്തിലുണ്ടായ ഫൗളില്‍ എതിരാളിയുടെ കാലൊടിഞ്ഞു. കോപ്പ ലിബെര്‍ടഡോറസില്‍ അര്‍ജന്റൈന്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്‌സും ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലുമിനെന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അര്‍ജന്റീനോസിന്റെ ലൂസിയാനോ സാഞ്ചെസിനാണ് മാഴ്‌സെലോയുടെ ഡ്രിബിളിങ്ങിനിടെ പരിക്കേറ്റത്. പന്തുമായി മുന്നേറുകയായിരുന്ന മുന്‍ റയല്‍ മഡ്രിഡ് താരം മാഴ്‌സെലോയെ തടയാനായി സാഞ്ചെസ് എത്തി. മാഴ്‌സെലോയെ പ്രതിരോധിക്കാനായി ഇടത്തേ കാല്‍ നീട്ടിവച്ച സാഞ്ചെസിന് പിഴച്ചു.
പന്ത് ഡ്രിബിള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ മാഴ്‌സെലോ താരത്തിന്റെ കാലില്‍ ചവിട്ടി. പിന്നാലെ സാഞ്ചെസിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. സാഞ്ചെസിന് പരിക്കേറ്റയുടന്‍ മത്സരം നിര്‍ത്തിവച്ച മാഴ്‌സെലോ വൈദ്യസഹായം ആവശ്യപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ യുവതാരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. മത്സരത്തിന്റെ 56-ാം മിനിറ്റിലാണ് സംഭവം നടന്നത്. ഒരു വര്‍ഷമെങ്കിലും താരത്തിന് നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വിവരം. മാഴ്സെലോയ്ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കി. കരഞ്ഞുകൊണ്ടാണ് മാഴ്‌സെലോ ഗ്രൗണ്ട് വിട്ടത്. ചുവപ്പ് കാര്‍ഡ് കിട്ടിയതിലല്ല, അത്തരത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമായല്ലൊ എന്നതിനാണ് താരം കരഞ്ഞത്. അര്‍ജന്റീനോസ് താരങ്ങളും അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മത്സരശേഷം മാപ്പ് ചോദിച്ച് മാഴ്‌സെലോ രംഗത്തെത്തി.
Marcelo lesiona a jugador de Argentina Juniors en la Libertadores 😳😳😱😱😱 #marcelo #Libertadores #Fluminense #argentinajuniors pic.twitter.com/pOdzO4qrTH
— Ricardo García (@rickyraytru) August 1, 2023
English Summary: Argentinian defender suffers full dislocation in knee during Copa Libertadores match
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.