15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
March 27, 2024
April 26, 2023
November 21, 2022
April 7, 2022
February 7, 2022
November 14, 2021
November 9, 2021

വേനലില്‍ എസിയെ തോല്‍പ്പിക്കുമെന്ന് വാദം; കാര്‍ ചാണകത്തിൽ പൊതിഞ്ഞ് ഡോക്ടർ

Janayugom Webdesk
ഭോപ്പാല്‍
April 26, 2023 6:27 pm

കനത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ കാർ ചാണകത്തിൽ പൊതിഞ്ഞ് ഹോമിയോപ്പതി ഡോക്ടർ. മധ്യപ്രദേശിലാണ് സുശീൽ സാഗറെന്ന ഡോക്ടര്‍ ചൂടിൽ നിന്ന് രക്ഷപ്പെടാനായി കാറിനെ ചാണകത്തില്‍ കുളിപ്പിച്ചത്. ചാണകം ചൂടിനെ കുറയ്ക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീൽ സാഗർ പറയുന്നത്. തന്റെ മാരുതി സുസുക്കി ആൾട്ടോ 800 ‑ന്റെ പുറത്ത് മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇത് കാറിൻറെ ഉൾഭാഗത്തെ തണുപ്പിക്കാൻ സഹായിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

ചാണകം ഒരു നല്ല ഉഷ്ണ ശമനിയാണെന്നും ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. വേനൽക്കാലത്ത് കാറിന് മുകളിലുള്ള ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില ഉയര്‍ത്തുകയും ചെയ്യുന്നു.
എന്നാല്‍ ചാണകം പുരട്ടുന്നതോടെ കാറിന് ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും വേനലില്‍ കാർ ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന ചൂട് ഒഴിവാക്കാമെന്നും സുശീൽ സാഗർ പറയുന്നത്.

കാറിലെ എസി യൂണിറ്റ് ഓൺ ചെയ്ത ഉടൻ തന്നെ കാറിനുള്ളിൽ കൂളിംഗ് ആരംഭിക്കാൻ കാറിന് പുറത്ത് ചാണകം തേക്കുന്നത് സഹായിക്കും എന്നാണ് സുശീലിന്റെ വാദം. സാധാരണഗതിയില്‍ എസി ഓൺ ആക്കിയാലും കാറിനുള്ളിൽ കൂളിംഗ് ലഭിക്കാൻ കുറച്ചു സമയം എടുക്കും. എസി അലർജി ഉള്ളവർക്കും ചാണകം പുരട്ടിയ കാറുകളിൽ യാത്ര ചെയ്യുന്നതിലൂടെ ചൂടിനെ മറികടക്കാൻ കഴിയുമെന്നും സുശീൽ വാദിക്കുന്നത്.

Eng­lish Summary;Arguing to defeat AC, the doc­tor cov­ered the car in cow dung

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.