22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

മദ്യപിച്ചെത്തി ഭാര്യയുമായി തർക്കം; പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി

Janayugom Webdesk
ഉത്തർപ്രദേശ്
October 27, 2024 9:05 pm

മദ്യലഹരിയിൽ പിതാവ് രണ്ടുവയസ്സുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബാംഗര്‍മൗവില്‍ ശനിയാഴ്ചയാണ് സംഭവം. ഷാരൂൺ എന്നയാളാണ് മദ്യപിച്ചു വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയും പിന്നാലെ രണ്ടു വയസ്സുകാരനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തത്.ഭാര്യയുടെ പരാതിയിൽ ഷാരൂണിനെതിരെ പൊലീസ് കേസെടുത്തു. കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.

കടുത്ത മദ്യപാനിയായിരുന്ന ഷാരൂണ്‍ അക്രമകാരിയായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഇയാള്‍ ഭാര്യയുമായി തര്‍ക്കിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ഭാര്യ അക്രമത്തെ തടുത്തപ്പോള്‍ രോഷാകുലനായ ഷാരൂണ്‍ കുട്ടിയെ എടുത്ത് നിലത്തേക്കെറിയുകയായിരുന്നു. ഡ്രൈവറായി ജോലിചെയ്യുന്ന ഷാരൂണിനെ അയല്‍വാസികള്‍ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.