
ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം ഒരു യാത്രക്കാരന്റെ മോശം പെരുമാറ്റം കാരണം മൂന്ന് മണിക്കൂർ വൈകി. യാത്രക്കാരനും വിമാനത്തിലെ ജീവനക്കാരനും തമ്മിലുണ്ടായ തർക്കമാണ് കാലതാമസത്തിന് കാരണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട 6E 6571 നമ്പർ വിമാനത്തിലാണ് സംഭവം.
മദ്യപിച്ചെത്തിയ യാത്രക്കാരൻ സഹയാത്രികരോട് ‘ഹര്‍ ഹര്‍ മഹാദേവ’ വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് എയർഹോസ്റ്റസ് ആരോപിച്ചു. വിമാനം പറന്നുയർന്ന ശേഷം ഇയാൾ ഒരു സോഫ്റ്റ് ഡ്രിങ്ക് കുപ്പി ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരൻ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ കുപ്പിയിൽ മദ്യമുണ്ടെന്ന് മനസിലാക്കിയ യാത്രക്കാരൻ അത് തിടുക്കത്തിൽ കുടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിമാനം കൊൽക്കത്തയിലെത്തിയപ്പോൾ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.