21 March 2025, Friday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 11, 2024
June 24, 2024
May 27, 2024
May 26, 2024
March 10, 2024
January 4, 2024
December 21, 2023
December 21, 2023
December 21, 2023

കെ എസ് യു സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ വാക്കേററവും,കയ്യാങ്കളിയും

Janayugom Webdesk
തിരുവനന്തപുരം
May 29, 2023 2:06 pm

കൊട്ടിഘോഷിച്ച് പുനസംഘടിപ്പിച്ച കെഎസ് യു സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ പരസ്പരം വാക്കേറ്റവും, കയ്യാങ്കളിലും.കെപിസിസി ആസ്ഥാനത്താണ് കയ്യാങ്കളി അരങ്ങേറിയത്. പ്രായപരിധി കഴിഞ്ഞവരും, വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരും, വിവാഹം കഴിഞ്ഞവരും നേതാക്കളുടെ പിന്തുണയോെടെ കെ എസ് യു സംസ്ഥാന ഭാരവാഹിയായി തുടരുന്നു.

ഇതിനെചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.കെഎസ് യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരന്റ പ്രായം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ സംസ്ഥാന പ്രസിഡന്‍റെ അലോഷ്യസ് സേവ്യറിനെതിരെ വിമര്‍ശനമുയര്‍ത്തി.അദ്ദേഹം എ ഗ്രൂപ്പിന്‍റെ പ്രതിനിധിയായിരുന്നു.

ഇപ്പോള്‍ കെസി ‑വിഡി ഗ്രൂപ്പിന്‍റെ പ്രതിനിധിയാണ്. പ്രസിഡന്‍റിനെ‍റെ പ്രായവും അദ്ദേഹത്തെ പ്രസിഡന്‍റായി നിയമിച്ച നാള്‍ മുതല്‍ പറയുന്നു. കമ്മിറ്റിയില്‍ അലോഷ്യസ് സേവ്യറിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രസിഡന്റിന് പിന്തുണയുമായി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ പക്ഷം കൂടെ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടതും കയ്യാങ്കളിയിലെത്തിയതും.നേരത്തെ സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതരില്‍ ചിലര്‍ രാജിവച്ചിരുന്നു. 

സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തിട്ടും പ്രശ്‌നപരിഹാരം ആവാത്തത് സംഘടനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചയാവുകയാണ്.കെഎസ് യു സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ തുടര്‍ച്ചയായി ബഹളത്തില്‍ കലാശിക്കുന്ന സാഹചര്യമാണ് കുറച്ചുകാലമായുള്ളത്.കഴിഞ്ഞ തവണയും യോഗത്തില്‍ വലിയ ബഹളമുണ്ടായിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗവും തമ്മില്‍ തല്ലിലും കയ്യാങ്കളിയിലും കലാശിച്ചത്.

Eng­lish Summary: 

argu­ment and fisticuffs at the KSU state exec­u­tive meeting

You may also like this video:

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.