
മദ്യപാനത്തിനിടെ അതിഥി തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം. കുന്നംകുളത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒറീസ സ്വദേശിയായ 18കാരന്‍ പിന്റു ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
മദ്യപാനത്തിനിടെയുണ്ടായ സംഘത്തില്‍ ഒരാൾ ബിയര്‍ കുപ്പി പൊട്ടിച്ച് പിന്റുവിന്റെ ശരീരമാകെ കുത്തുകയായിരുന്നു. പരിക്കേറ്റ പിന്റുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കുന്നംകുളം പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ കൂട്ടത്തിലൊരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട ആള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.