19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

ചീട്ടു കളിക്കിടെ തര്‍ക്കം; യുവാവ് ബന്ധുവിനെ കുത്തി കൊന്നു

Janayugom Webdesk
നെടുങ്കണ്ടം
April 6, 2024 9:11 pm

ചീട്ടു കളിയിലുണ്ടായ തർക്കത്തിൽ മ്ലാമല പള്ളിക്കടയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. മദ്യലഹരിയിലായിരുന്നു തർക്കം തുടങ്ങിയത്. തേങ്ങാക്കൽ സെക്കൻഡ് ഡിവിഷനിൽ അശോക് കുമാർ (25)നെ ബന്ധുവായപള്ളിക്കട സ്വദേശി സുബീഷ് (19) കുത്തിക്കൊലപ്പെടുത്തിയത്.
മുൻ വെെരാഗ്യമാണ് കൊലപാതത്തിലേയ്ക്ക് എത്തിച്ചത്. സുബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപ പ്രദേശത്തെ അമ്പലത്തിൽ ഉത്സവവും പള്ളി പെരുന്നാളും നടന്ന് വരികയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ചീട്ടുകളിക്കിടയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. 

മുമ്പ് കബഡി കളിയുമായി ബന്ധപെട്ട് തർക്കം നിലനിന്നിരുന്നു. വെള്ളിയാഴ്ച അർദ്ധ രാത്രി 12. 30 ഓടെയാണ് സംഭവം. സുബീഷ് പള്ളിക്കടയിൽ സൗണ്ട് സർവീസ് നടത്തുന്ന ആളാണ് ഇയാളുടെ കടക്ക് മുൻപിൽ വച്ചാണ് അശോക് കുമാറിനെ കത്തി ഉപയോഗിച്ച് ചങ്കിൽ കുത്തിയത്. ഉടൻ തന്നെ നാട്ടുകാർ
അശോക് കുമാറിനെ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും വഴിക്ക് വച്ച് മരണം സംഭവിക്കുകയായിരുന്നു. സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

Eng­lish Sum­ma­ry: Argu­ment dur­ing a game of cards; A young man stabbed his rel­a­tive to death while intoxicated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.