മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.
ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.
എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
english summary;Argument during cricket game; A 13-year-old killed a 12-year-old by hitting him on the head with a bat
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.