
ക്രിക്കറ്റ് മത്സരത്തിനിടെ അവസാന പന്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ബാറ്റുകൊണ്ട് അടിയേറ്റ പതിനെട്ടുകാരൻ മരിച്ചു. ശക്തിയാണ്(18) കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അനുപ്ഷഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിക്കറ്റ് മത്സരത്തിലെ അവസാനഘട്ടത്തിൽ ഇരു ടീമുകളിലായി കളിച്ചിരുന്ന വിശേഷും ശക്തിയും പന്തിനെച്ചൊല്ലി ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും പ്രകോപിതനായ വിശേഷ് യുവാവിനെ ബാറ്റുകൊണ്ട് മർദിക്കുകയായിരുന്നു. കേസിലെ പ്രതി വിശേഷ് ശർമ്മ ഒളിവിലാണ്. സംഭവത്തിൽ അക്രമസാധ്യത പരിഗണിച്ച് ഗ്രാമത്തിലെ പലസ്ഥലങ്ങളും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് അനുപ്‌ഷഹർ ഡിഎസ്പി റാം കരൺ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.