3 January 2026, Saturday

Related news

December 31, 2025
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
December 3, 2025
November 30, 2025

മദ്യപാനത്തിനിടെ തര്‍ക്കം: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്

Janayugom Webdesk
പത്തനംതിട്ട
February 19, 2025 11:35 am

ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ യുവാവിന്റെ ബന്ധുവിനെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു . നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യു (38)വിനാണ് ആസിഡ് വീണ് മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ അയൽവാസിയും അമ്മാവനുമായ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസ് (55) പിടിയിലായി.

വിദഗ്ധ ചികിത്സയ്ക്കായി യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇയാൾക്കും അമ്മാവൻ ബിജു വർഗീസിനും കൂലിപ്പണിയാണ്. ഇരുവരും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവു പോലെ മദ്യപിക്കുമ്പോൾ വാക്കുതർക്കം ഉണ്ടായി. തുടർന്ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് വർഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. വർ​ഗീസിന്റെ വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ്‌ വീണ്‌ പൊള്ളലേറ്റു. പ്രതിയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.