27 April 2025, Sunday
KSFE Galaxy Chits Banner 2

ഫുട്‌ബോളിനിടെ തര്‍ക്കം; 12കാരന് നേരെ തോക്ക് ചൂണ്ടി ബിസിനസുകാരന്‍

Janayugom Webdesk
ചണ്ഡീഗഡ്
November 22, 2024 5:55 pm

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയിടയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ വ്യവസായി കുട്ടിയുടെ നേര്‍ക്ക് തോക്കു ചൂണ്ടി. ഗുരുഗ്രാമിലെ ഹൗസിംഗ് സൊസൈറ്റിയില്‍ 12 വയസുകാരായ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനിടയിലാണ് ഇവരിലൊരാളുടെ പിതാവും മദ്യവ്യവസായിയുമായ പ്രതീക് സച്ച്‌ദേവ് മറ്റേ കുട്ടിയുടെ നേര്‍ക്ക് തോക്കു ചൂണ്ടിയത്. പെട്ടെന്ന് തന്നെ ഇയാളുടെ ഭാര്യ സമയോചിതമായി ഇടപെടുകയും അപകടം ഒഴിവാക്കുകയുമായിരുന്നു. 

ലഗൂണ്‍ അപ്പാര്‍ട്ട്‌മെന്റിലെ ഡിഎല്‍എഫ് ഫേസ് 3യില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സച്ച്‌ദേവിന്റെ മകന്‍ വീട്ടിലെത്തിയാണ് താന്‍ മറ്റൊരു കുട്ടിയുമായി വഴക്കിട്ടതിനെ കുറിച്ച് പറഞ്ഞത്. ഇതേതുടര്‍ന്നാണ് ആയുധവുമായി ഇയാള്‍ മറ്റേ കുട്ടിയെ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണ്. പാര്‍ക്കിലോ പുറത്തുപോകാനോ കഴിയാത്ത അവസ്ഥയിലായി തന്റെ മകന്‍ എന്നാണ് കരണ്‍ ലോഹിയ പറയുന്നത്. സംഭവത്തിന് പിന്നാലെ കരണ്‍ ലോഹിയ നല്‍കിയ പരാതിയെ തുടര്‍ന്ന് സച്ച്‌ദേവയെ പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളുടെ തോക്ക് പിടിച്ചെടുത്തു. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇയാള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.