റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിന തടവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. പല്ലിശേരി സ്വദേശിയായ വേലപ്പനെയാണ്(62) തൃശൂര്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പല്ലിശേരി സ്വദേശി ചന്ദ്രനേയും മകന്‍ ജിതിന്‍ കുമാറിനേയുമാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
2022 നവംബര്‍ 28ന് രാത്രി 10.45 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളില്‍ സൗണ്ട് സിസ്റ്റങ്ങള്‍ ഘടിപ്പിക്കുന്ന ജോലിയാണ് ജിതിന്‍കുമാര്‍ ചെയ്തിരുന്നത്. റോഡരികിൽ ഒരു കാറില്‍ ആംപ്ലിഫയര്‍ ഫിറ്റ് ചെയ്യുമ്പോള്‍ പരിസരവാസിയായ വേലപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടുകയായിരുന്നു. തുടർന്ന് ജിതിന്‍കുമാറിനെയും അച്ഛന്‍ ചന്ദ്രനേയും കുത്തിക്കൊപ്പെടുത്തുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് പ്രതിയായ വേലപ്പന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.