8 March 2026, Sunday

Related news

January 25, 2026
January 10, 2026
November 25, 2025
November 19, 2025
November 16, 2025
November 16, 2025
October 20, 2025
October 20, 2025
October 14, 2025
July 19, 2025

ട്രെയിനില്‍ വച്ച് തര്‍ക്കം; കോളജ് പ്രൊഫസറെ കുത്തികൊന്നു

Janayugom Webdesk
മുംബൈ
January 25, 2026 6:53 pm

ട്രെയിനില്‍ വച്ച് നടന്ന തര്‍ക്കത്തിന് പിന്നാലെ കോളജ് പ്രൊഫസറെ കൊലപ്പെടുത്തി. മുംബൈയിലെ മലാഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അലോക് സിങ് എന്ന പ്രൊഫസറെയാണ് 27കാരനായ ഓംകാർ ഷിൻഡെ കുത്തികൊലപ്പെടുത്തിയത്. ട്രെയിനുള്ളില്‍ സംഭവിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അലോക് സിങ്ങും പ്രതി ഷിൻഡെയും ഒരേ ലോക്കൽ ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. 

ട്രെയിൻ മലാഡിനടുത്തെത്തിയപ്പോഴാണ് ത‌ർക്കം ഉടലെടുത്തത്. തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെയുള്ള കയറ്റിറക്കത്തെ സംബന്ധിച്ച പ്രോട്ടോക്കോളിനെച്ചൊല്ലി ആയിരുന്നു തർക്കം. പിന്നാലെ ട്രെയിൻ ഇറങ്ങി അലോകിനെ പ്രതി കത്തികൊണ്ട് യറ്റിൽ പലതവണ കുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.