ബൈക്കിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനുപിന്നാലെ ആലുവയില്‍ യുവാവ് ജ്യേഷ്ഠനെ വെടിവച്ചുകൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് അനുജന്റെ വെടിയേറ്റ് മരിച്ചത്. അനുജൻ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. വീട്ടിലെ ബൈക്കുമായി ബന്ധപ്പെട്ട തര്‍ക്കവും പ്രശ്നങ്ങളും പിന്നാലെ പൊലീസിൽ നൽകിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൻ അടിച്ചു തകർത്തിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം.
English Summary: Argument over bike: Anujan shot dead elder brother in Kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.