10 December 2025, Wednesday

Related news

December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 1, 2025
November 30, 2025
November 29, 2025
November 26, 2025
November 25, 2025
November 25, 2025

വിവാഹത്തെ ചൊല്ലി തര്‍ക്കം; 15കാരിയെ അമ്മ വെടിവച്ചു കൊ ന്നു

Janayugom Webdesk
റാഞ്ചി
January 8, 2024 8:50 pm

വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരിയെ മകളെ അമ്മ വെടിവച്ചു കൊന്നു. ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പെൺകുട്ടിയുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതാണെങ്കിലും, സ്വന്തം ഗ്രാമത്തിലെ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല.

കുട്ടയും അമ്മയും ഇതിന്റെ പേരിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ തർക്കം രൂക്ഷമായി. വഴക്കിനിടെ അമ്മ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പെൺകുട്ടി തൽക്ഷണം മരിച്ചിരുന്നു. പിന്നീട് ഇവർ ബഗോദർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Eng­lish Summary;Argument over mar­riage; A 15-year-old girl was shot dead by her mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.