മധ്യപ്രദേശിൽ വളർത്തുനായയെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്ന് രണ്ടുപേരെ അയൽവാസി വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ഇന്ദോറിലെ കൃഷ്ണ ബാഗ് കോളനിയിൽ ആയിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന രാജ്പാൽ രജാവത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
VIDEO | Two people were killed and six others injured after a man, identified as a security guard Rajpal Rajawat, fired shots on neighbours following an argument over pet dogs in MP’s Indore.
(Note: Audio muted due to abusive content)
(Source: Third Party) pic.twitter.com/jw8Btu9GVN
— Press Trust of India (@PTI_News) August 18, 2023
വളർത്തു നായയുമായി രജാവത് നടക്കാനിറങ്ങിയപ്പോളാണ് അയൽവാസിയുടെ നായയും നേർക്കു നേർവന്നത്. ഇരുനായ്ക്കളും കടിപിടിയായി. ഇതിനെ തുടർന്ന് ഉടമകൾ തമ്മിൽ കലഹമാകുകയും ചെയ്തു. ഇതോടെ ആളുകൾ ചുറ്റുംകൂടി. കലഹം മൂർച്ഛിച്ചതോടെ രജാവത് വീട്ടിലേക്ക് പോയി ഡബിൾ ബാരൽ തോക്കുമായിതിരികെ വന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച രജാവത് പിന്നാലെ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ വിമൽ (35), രാഹുൽ വർമ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary;Argument over pet dog; Two people were shot dead
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.