
ഗുജറാത്തില്‍ സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പ്രകോപിതനായി വരൻ പ്രതിശ്രുതവധുവിനെ അടിച്ചുകൊന്നു. ഭാവ്‌നഗറിലെ ടെക്‌രി ചൗക്കിന് സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി വിവാഹം നടക്കാന്‍ ഒരുമണിക്കൂര്‍ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം.
സോണി ഹിമ്മത് റാത്തോഡിനെ സാജന്‍ ബരെയ്യ അടിച്ചുകൊലപ്പെടുത്തിയത്. സാരിയുടേയും പണത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കിടുകയായിരുന്നു. പിന്നാലെ സാജന്‍ ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയെ അടിക്കുകയും തല പിടിച്ച് ഭിത്തിയില്‍ ഇടിക്കുകയും ചെയ്തു.
സോണി തല്‍ക്ഷണം മരിച്ചെന്ന് പൊലീസ് പറഞ്ഞു. അവര്‍ തമ്മില്‍ കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരുമിച്ചായിരുന്നു താമസമെന്നും കൂട്ടിചേര്‍ത്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായിയുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.