19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 29, 2024
February 25, 2024
January 10, 2024
January 10, 2024
January 9, 2024
August 19, 2023
July 12, 2023
July 8, 2023
July 3, 2023
July 2, 2023

കടുവയെ പിടിച്ച് പല്ല് പറിച്ചെന്ന് വാദം; ശിവസേന എംഎല്‍എക്കെതിരെ കേസ്

Janayugom Webdesk
February 25, 2024 2:13 pm

കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും അതിന്റെ പല്ലാണ് താന്‍ ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച എംഎല്‍എയ്ക്ക് പണികിട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദാണ് വിവാദ പരാമര്‍ശം നടത്തിയത്. 37 വര്‍ഷം മുമ്പ് താന്‍ കടുവയെ വേട്ടയാടി പല്ലുപറിച്ചെടുത്തെന്നാണ് എംഎല്‍എയുടെ വാദം. ഇതോടെ എംഎല്‍എയ്ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മഹാരാഷ്ട്ര വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

അന്വേഷണത്തിനിടയില്‍ എംഎല്‍എയുടെ പക്കല്‍ നിന്നും കടുവയുടെ പല്ല് കണ്ടെത്തുകയും ചെയ്തു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് 1987ലെ സംഭവം എംഎല്‍എ വിവരിച്ചത്. കടുവയുടെ പല്ല് തന്റെ മാലയില്‍ കോര്‍ത്തുവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ പരിപാടിയുടെ വീഡിയോ വൈറലായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. ഫോറന്‍സിക് പരിശോധനയില്‍ പല്ല് കടുവയുടേത് തന്നെയെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Eng­lish Summary:Argument that he caught a tiger and pulled its teeth; Case against Shiv Sena MLA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.