5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
March 1, 2026

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് യുവാവ്

Janayugom Webdesk
തിരുവനന്തപുരം
February 25, 2025 10:17 pm

തിരുവനന്തപുരം കടയ്ക്കാവൂരിൽ സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന് യുവാവ്. കടയ്ക്കാവൂർ ചാവടിമുക്ക് തിരുവാതിരയിൽ വരുൺ(40) ആണ് സഹപ്രവർത്തകൻ കീഴാറ്റിങ്ങല്‍ വിളയില്‍മൂല എസ്എസ് ഭവനില്‍ ഷിബുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വരുണിനെ ചാവടിമുക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജല അതോറിറ്റി കരാറുകാരൻറെ ജോലിക്കാരായിരുന്നു. വരുണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഷിബുവാണ് ജോലി പോകാൻ കാരണമെന്നാരോപിച്ചാണ് വരുൺ ഇയാളെ കൊലപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.