15 December 2025, Monday

സ്വത്ത് പങ്കിടലിനെ ചൊല്ലി അച്ഛനുമായി തർക്കം; തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ

Janayugom Webdesk
February 18, 2025 11:46 am

സ്വത്ത് പങ്കിടലിനെ ചൊല്ലി അച്ഛനുമായുള്ള തർക്കത്തെ തുടർന്ന് തെലുങ്ക് നടൻ മഞ്ചു മനോജ്‌ അറസ്റ്റിൽ. അച്ഛൻ മോഹൻ ബാബു നൽകിയ പരാതിയിൽ തിരുപ്പതി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പതിയിലെ വീട്ടിൽ നിന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും തമ്മിൽ സ്വത്തു പങ്കിടലിനെ ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. 

തെലുങ്ക് സിനിമയിലെ മുതിർന്ന താരമാണ് മോഹൻ ബാബു. 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിർമ്മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. മലയാളത്തിൽ വൻ ഹിറ്റായ മോഹൻലാൽ ചിത്രങ്ങളായ നരസിംഹം, ദേവസുരം എന്നിവയൊക്കെ തെലുങ്കിൽ മോഹൻബാബു നായകനായി റീമേക്ക് ചെയ്തിട്ടുണ്ട്. മോഹൻ ബാബുവും ഇളയമകൻ മഞ്ചു മനോജും അടുത്തിടെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബത്തിനുള്ളിലെ പൊട്ടിത്തെറി എല്ലാവരുമറിഞ്ഞത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.