22 January 2026, Thursday

Related news

October 9, 2025
March 15, 2025
March 15, 2025
January 16, 2025
May 5, 2024
October 24, 2023
July 26, 2023
June 14, 2023
May 26, 2023

ഭര്‍ത്താവുമായി തര്‍ക്കം; കുഞ്ഞിനെ മുതലകളുള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ, പാതി ഭക്ഷിച്ച ശരീര ഭാഗങ്ങൾ കണ്ടെത്തി

Janayugom Webdesk
ബംഗളൂരു
May 5, 2024 5:41 pm

കർണാടകയില്‍ കുഞ്ഞിനെ മുതലകൾ ഉള്ള അരുവിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പൊലീസ് എത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചത് പാതി ഭക്ഷിച്ച കുട്ടിയുടെ ശരീരം മാത്രമായിരുന്നു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി മുതലകളുള്ള അരുവിയിലേയ്ക്ക് കുഞ്ഞിനെ എറിഞ്ഞത്.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുഞ്ഞിനെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ക്രൂരത. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അരുവിയിലും ധാരാളം മുതലകലുണ്ടായിരുന്നു. 

ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ അരുവിയിൽ നിന്നും കണ്ടെത്തിയത്. രാത്രി വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ ഇവർക്ക് സാധിച്ചിരുന്നില്ല. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

Eng­lish Summary:Argument with hus­band; The moth­er threw the baby into a croc­o­dile-infest­ed creek and found half-eat­en body parts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.